ഡികോക്ക് പോയതോടെ ആക്രമണത്തിന്റെ ചുമതല സൂര്യകുമാര്‍ ഏറ്റു. നോര്‍ക്കിയയുടെ 12 ആം ഓവറിലാണ് ബൗണ്ടറിയോടെ താരം അതിവേഗം അര്‍ധ സെഞ്ച്വറി തികച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ വമ്പനടിക്ക് പോയി സൂര്യകുമാര്‍ യാദവും പുറത്തായി. ഇതോടെയാണ് മുംബൈ സ്‌കോറിങ് മന്ദഗതിയിലേക്ക് തിരിഞ്ഞത്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറിയുമായി വീണ്ടും സൂര്യകുമാർ യാദവ് മുംബൈയുടെ ബാറ്റിംഗ് നട്ടെല്ലായി,